കട്ടപ്പന: വണ്ടിപ്പെരിയാര്‍ രുദ്ര ഹെല്‍ത്ത് കെയര്‍ സഹകരണ ആശുപത്രിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മാനേജിങ് ഡയറക്ടര്‍ ഡോ. വന്ദന പതാക ഉയര്‍ത്തി സന്ദേശം നല്‍കി. മധുര പലഹാര വിതരണവും നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡോക്ടര്‍ കണ്‍സള്‍ട്ടിംഗ് ഫീസ് 79 രൂപ ആക്കുകയും ചെയ്തു.