മഹിളാ സാഹസ് കേരള യാത്രയ്ക്ക് കഞ്ഞിക്കുഴിയില്‍ സ്വീകരണം നല്‍കി
മഹിളാ സാഹസ് കേരള യാത്രയ്ക്ക് കഞ്ഞിക്കുഴിയില്‍ സ്വീകരണം നല്‍കി

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് കഞ്ഞിക്കുഴിയില്‍ സ്വീകരണം നല്‍കി. എഐസിസി അംഗം അഡ്വ. ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീ വിരുദ്ധ നിലപാടുകള്‍ മാത്രം സ്വീകരിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് രാജേശ്വരി രാജന്‍ അധ്യക്ഷയായി. കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു , എ.പി. ഉസ്മാന്‍, ജോയി തോമസ്, അനിഷ് ജോര്‍ജ്, ആന്‍സി തോമസ്, ആഗസ്തി അഴകത്ത്, പി.ഡി. ശോശാമ്മ, സനല്‍ നെയ്യാറ്റിന്‍കര,ഷീബാ ജയന്‍, എന്‍ പുരുക്ഷോത്തമന്‍, എം.ഡി അര്‍ജുനന്‍ , അനില്‍ അനിയ്ക്കനാട്ട്, സോയിമോന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






