ചെമ്പകപ്പാറയിലെ അങ്കണവാടി കെട്ടിടം പൊളിച്ചിട്ട് 2 വര്‍ഷം: പുതിയത് നിര്‍മിക്കാന്‍ നടപടിയില്ല
ചെമ്പകപ്പാറയിലെ അങ്കണവാടി കെട്ടിടം പൊളിച്ചിട്ട് 2 വര്‍ഷം: പുതിയത് നിര്‍മിക്കാന്‍ നടപടിയില്ല

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടം പുനര്‍ നിര്‍മിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. രണ്ട് വര്‍ഷം മുമ്പ് പൊളിച്ചുമാറ്റിയ കെട്ടിടത്തിന് പകരം പുതിയത് നിര്‍മിക്കാത്തതിനാല്‍ നിലവില്‍ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്.
പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി തുക മാറ്റിവെച്ചിട്ടുണ്ടെന്ന് പ്രചരിപ്പിച്ചാണ് പൊളിച്ചുമാറ്റിയത്. എന്നാല്‍ തുക അനുവദിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൊന്നത്തടി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെയും വാത്തിക്കുടി പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലെയും ജനങ്ങളും കുട്ടികളുമാണ് ഈ അങ്കണവാടിയെ ആശ്രയിക്കുന്നത്. കെട്ടിടം പൊളിച്ചുനീക്കിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ അവരുടെ ഓഫീസ് കെട്ടിടം അങ്കണവാടിക്കായി വിട്ടുകൊടുത്തു. പിന്നീട് മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചെങ്കിലും അധികകാലം തുടര്‍ന്നില്ല. ഇപ്പോള്‍ 2000 രൂപ വാടക നല്‍കിയാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.
What's Your Reaction?






