താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം: പട്ടയ നടപടിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍
താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം: പട്ടയ നടപടിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍

ഇടുക്കി: ജില്ലയിലെ താലൂക്ക് ഓഫീസുകളില്‍ ജോലി ചെയ്യുന്ന 36 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി വിവാദത്തില്‍. ജില്ലാ സര്‍വേ ഡെപ്യൂട്ടി ഡയക്ടറാണ് ഫീല്‍ഡ് വര്‍ക്ക് ചെയ്യുന്നവരെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഇത് ജില്ലയിലെ പട്ടയനടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മൂന്നുമാസം മുമ്പ് മാത്രം നിയമനം ലഭിച്ചവരും സ്ഥലംമാറ്റ പട്ടികയിലുണ്ട്. പട്ടയനടപടി വേഗത്തിലാക്കാന്‍ മുന്‍ കലക്ടര്‍ ഷീബാ ജോര്‍ജിന് റവന്യു മന്ത്രി നല്‍കിയ നിര്‍ദേശപ്രകാരമാണ് പീരുമേട്, നെടുങ്കണ്ടം, തൊടുപുഴ, ദേവികുളം താലൂക്ക് ഓഫീസുകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്.
2022ല്‍ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത് പ്രായോഗികമല്ലെന്നുകണ്ട് ഉത്തരവ് നടപ്പാക്കിയില്ല. ഈ ഉത്തരവ് മറയാക്കിയാണ് ജില്ലയില്‍ മാത്രമായി ഈ ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റ ഉത്തരവിറക്കിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പീരുമേട് താലൂക്കില്‍ മാത്രം 14,000ല്‍പ്പരം പട്ടയ അപേഷകളാണുള്ളത്. കട്ടപ്പന, മുരിക്കാശേരി, നെടുങ്കണ്ടം, കരിമണ്ണൂര്‍, ദേവികുളം എന്നിവിടങ്ങളിലായി ഒരുലക്ഷത്തോളം അപേക്ഷകളുമുണ്ട്.
What's Your Reaction?






