ഇടുക്കിയിലെ പത്തോളം കലാകാരന്മാർ പ്രധാനവേഷത്തിൽ എത്തുന്ന അഞ്ചാംവേദം തീയറ്ററുകളിൽ
ഇടുക്കിയിലെ പത്തോളം കലാകാരന്മാർ പ്രധാനവേഷത്തിൽ എത്തുന്ന അഞ്ചാംവേദം തീയറ്ററുകളിൽ

ഇടുക്കി : ഇടുക്കിയിലെ പത്തോളം കലാകാരന്മാർ മുഖ്യ വേഷങ്ങളിൽ എത്തുന്ന അഞ്ചാംവേദം എന്ന ചലച്ചിത്രം തീയറ്ററുകളിൽ എത്തി. കട്ടപ്പനയിലും തൊടുപുഴയിലുമാണ് ജില്ലയിൽ പ്രദർശനം ഉള്ളത്. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ മുജീബ് ടി മുഹമ്മദ് ആണ് സാഗർ അയ്യപ്പനാണ് ഛയാഗ്രഹണം. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന സിനിമ ചിത്രീകരിച്ചത് ഇടുക്കിയിലെ മലയോര പ്രദേശങ്ങളിലായാണ്. മുസ്ലിം സമുദായത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ ത്രില്ലിംഗ് ദൃശ്യാനുഭവം കാഴ്ചവയ്ക്കുന്ന ചിത്രമാണിതെന്നും
പ്രേക്ഷകർ കുടുംബചിത്രമായി ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതൊന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.
What's Your Reaction?






