'രക്ഷ വേണം കര്‍ഷകന്': കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ സദസ് നടത്തി
'രക്ഷ വേണം കര്‍ഷകന്': കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ സദസ് നടത്തി
ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി 'രക്ഷ വേണം കര്‍ഷകന്' എന്ന മുദ്രാവാക്യവുമുയര്‍ത്തി കട്ടപ്പനയില്‍ പ്രതിഷേധ സദസ് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാനും തെരുവ് നായകളെ പിടികൂടാനും നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്ക് അനുകൂലമായി വനനിയമം ദേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ടോമി തെങ്ങുംപള്ളി അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ജോയി ഈഴക്കുന്നേല്‍, ജോയി വര്‍ഗീസ്, ജോസ് ആനക്കല്ലില്‍, സ്യൂട്ടര്‍ ജോര്‍ജ്, ആലീസ് ജോസ്, പി എസ് മേരിദാസന്‍, അബ്രഹാം കളപ്പുര, പി എസ് രാജപ്പന്‍, സി എം തങ്കച്ചന്‍, തോമസ് മുണ്ടന്‍മല, ജോബി വയലില്‍, റെജി വാലുമ്മേല്‍ എന്നിവര്‍ സംസാരിച്ചു. ജോര്‍ജ്കുട്ടി നടയ്ക്കല്‍, പീറ്റര്‍ രാമസ്വാമി, ജെയിംസ് മാത്യു, ഷിജു കെ ജെ, ഷാജി കൂടംപറമ്പില്‍, അബ്രഹാം വെട്ടിക്കല്‍, ജോസ് പതാലില്‍, ബിനോയി ചിരട്ടവയല്‍, തോമസ് തെക്കേല്‍, ജയ്‌മോന്‍ പതാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

