ജില്ലയില്‍ മഴയ്ക്ക് അല്‍പ്പം ശമനം: അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കില്‍ കുറവില്ല
ജില്ലയില്‍ മഴയ്ക്ക് അല്‍പ്പം ശമനം: അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കില്‍ കുറവില്ല

ഇടുക്കി: ആഴ്ചകളായി തുടര്‍ന്ന പെയ്ത്തിനുശേഷം ജില്ലയില്‍ മഴയ്ക്ക് അല്‍പ്പം ശമനം. ഹൈറേഞ്ചില്‍ ഉള്‍പ്പെടെ ഭൂരിഭാഗം പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയാണ്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. നീരൊഴുക്ക് തുടരുന്നതിനാല്‍ മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു. ഇടുക്കിയുടെ ഡൈവേര്‍ഷന്‍ ഡാമായ ഇരട്ടയാറിലെയും ജലനിരപ്പ് റെഡ് അലര്‍ട്ടിലാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് ബ്ലു അലര്‍ട്ടിലാണ്. 2380.90 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 74.76 ശതമാനമാണ്. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴും തുടരുന്നു. പെന്‍മുടി അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട് പിന്നിട്ട് 706 അടിയിലെത്തി.
What's Your Reaction?






