കട്ടപ്പന: റവന്യു ജില്ലാ കലോത്സവത്തിലെ ആദ്യദിനം ഭരതനാട്യം, കുച്ചിപ്പുടി, രചന മത്സരങ്ങൾ തുടങ്ങി. കൂടാതെ തബല, മൃദംഗം, മദ്ദളം, ക്ലാർനെറ്റ്, നാദസ്വരം, വൃന്ദവാദ്യം, വയലിൻ പാശ്ചാത്യം, വയലിൻ പൗരസ്ത്യം, ഗിത്താർ, ബാൻഡ്മേളം, കഥാപ്രസംഗം, മോണോആക്ട്, മിമിക്രി മത്സരങ്ങളും വിവിധ വേദികളിൽ അരങ്ങേറും.