മേലേചിന്നാര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം
മേലേചിന്നാര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം

ഇടുക്കി: എസ്എന്‍ഡിപി യോഗം മേലേചിന്നാര്‍ ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാവാര്‍ഷികം ഞായറാഴ്ച നടക്കും. പ്രസിഡന്റ് സജി പേഴത്തുവയലില്‍, സെക്രട്ടറി നന്ദകുമാര്‍ കുന്നുംപുറത്ത് എന്നിവര്‍ നേതൃത്വം നല്‍കും. രാവിലെ 6.30ന് പ്രഭാതപൂജ, എട്ടിന് ഗുരുദേവ കൃതികളുടെ പാരായണം, ഒമ്പതിന് പതാക ഉയര്‍ത്തല്‍, 10ന് കലശപൂജ, നാലിന് കുടുംബ ഐശ്വര്യ പൂജ, 5.30ന് എസ്എന്‍ഡിപി യോഗം പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും, 6.30ന് ദീപാരാധന, 6.45ന് ഗുരുപ്രഭാഷണം- സ്വാമിനി ശബരി ചിന്മയി, 8.30ന് ഭക്തിഗാനസുധ, അന്നദാനം.
What's Your Reaction?






