കൈയേറ്റം ഒഴിപ്പിക്കല്‍: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പൂപ്പാറയിലെ വ്യാപാരികള്‍
കൈയേറ്റം ഒഴിപ്പിക്കല്‍: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പൂപ്പാറയിലെ വ്യാപാരികള്‍

ഇടുക്കി: പൂപ്പാറ പന്നിയാര്‍ പുഴയോരത്തെ കൈയേറ്റം ഒഴിപ്പിക്കലില്‍ പ്രതിഷേധിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി പൂപ്പാറയിലെ വ്യാപാരികള്‍. ഇവര്‍ക്ക് പിന്തുണയുമായി മര്‍ച്ചന്റ്‌സ് അസോസിയേഷനും രംഗത്തെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് പോലുമില്ലാത്ത നടപടികളാണ് വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു. 56 സ്ഥാപനങ്ങളാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യു വകുപ്പ് ഒഴിപ്പിച്ചത്.ചെറുകിട കച്ചവടക്കാര്‍ പലരും താമസിച്ചിരുന്നതും കടയിലാണ്. പുനരധിവാസം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും അതുവരെ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി ഉണ്ടായിട്ടില്ല. പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടെയാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.സംസ്ഥാനത്ത് മറ്റിടങ്ങളിലും സമാനമായ കൈയേറ്റങ്ങള്‍ ഉണ്ടെങ്കിലും പൂപ്പാറക്കാരെ മാത്രം ഒഴിപ്പിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നിലപാട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൂപ്പാറയിലെ വ്യാപാരികളെ പിന്തുണയ്ക്കുന്ന നിലപാട് അടുത്ത കമ്മിറ്റിയില്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കടകള്‍ക്ക് പൂട്ടുവീണതോടെ വ്യാപാരികളും കുടുംബാംഗങ്ങളും ദുരിതത്തിലാണ്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ആശ്രയിച്ചിരുന്ന പൂപ്പാറ ടൗണും പരിസരവും തിരക്കൊഴിഞ്ഞ നിലയിലാണ്
What's Your Reaction?






