വണ്ടിപ്പെരിയാറില്‍ നെല്ലിമല ജങ്ഷനില്‍ ഗാന്ധി പാര്‍ക്ക് തുറന്നു
വണ്ടിപ്പെരിയാറില്‍ നെല്ലിമല ജങ്ഷനില്‍ ഗാന്ധി പാര്‍ക്ക് തുറന്നു
ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്ത് വണ്ടിപ്പെരിയാറില്‍ നെല്ലിമല ജങ്ഷനില്‍ നിര്‍മിച്ച ഗാന്ധി പാര്‍ക്ക് തുറന്നുകൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ ശില അനാച്ഛാദനം ചെയ്തു. വണ്ടിപ്പെരിയാറില്‍ ഒരുഗാന്ധി പ്രതിമ സ്ഥാപിക്കുകയെന്നത് കോണ്‍ഗ്രസുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ശിലാസ്ഥാപനം നടത്തണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ഇത് മാറ്റിസ്ഥാപിക്കേ്ണ്ടി വരുമെന്നതിനാലാണ് നെല്ലിമല ജങ്ഷനില്‍ പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കിയത്. 5 ലക്ഷം രൂപ മുതല്‍മുടക്കിയാണ് പ്രതിമ സ്ഥാപിച്ചത്. സ്പ്രിങ് വാലി ഡിവിഷന്‍ മെമ്പര്‍ വനിതാ മുരുകന്‍ അധ്യക്ഷയായി. മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണിമേഖല, അഴുത ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗങ്ങള്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാജന്‍ കൊഴുവന്‍മാക്കല്‍, ബാബു ആന്റപ്പന്‍, കോണ്‍ട്രാക്ടര്‍ റോയി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?