ശാന്തന്‍പാറയില്‍ വീണ്ടും കാട്ടാന ആക്രമണം: തോണ്ടിമലയില്‍ യുവാവിനെ അടിച്ചുവീഴ്ത്തി

ശാന്തന്‍പാറയില്‍ വീണ്ടും കാട്ടാന ആക്രമണം: തോണ്ടിമലയില്‍ യുവാവിനെ അടിച്ചുവീഴ്ത്തി

Sep 19, 2026 - 11:18
 0
ശാന്തന്‍പാറയില്‍ വീണ്ടും കാട്ടാന ആക്രമണം: തോണ്ടിമലയില്‍ യുവാവിനെ അടിച്ചുവീഴ്ത്തി
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ശാന്തന്‍പാറ തോണ്ടിമലയ്ക്കുസമീപം റോഡിലിറങ്ങിയ കാട്ടാന യുവാവിനെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി. തമിഴ്‌നാട് തേനി സ്വദേശി സുജിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം.  തോണ്ടിമലയിലെ ബന്ധുവീട്ടിലെത്തിയ സുജിനും ബന്ധുക്കളും കൂടി ദേശീപാതയിലൂടെ ലോട്ടറി കടയിലേക്ക് നടക്കുന്നതിനിടെ കാട്ടാനയുടെ മുമ്പില്‍പ്പെടുകയായിരുന്നു. ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു. ഓടുന്നതിനിടെ വീണ് ബന്ധുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സുജിനെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow