നെടുങ്കണ്ടം എംഇഎസ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
നെടുങ്കണ്ടം എംഇഎസ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
ഇടുക്കി: നെടുങ്കണ്ടം എംഇഎസ് കോളേജില്‍ ഡിഗ്രി, പി ജി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ സി ടി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി ജി പരീക്ഷയില്‍ റാങ്ക് നേടിയ അന്‍ഫല്‍ ഖാന്‍ വി എം.,ബെസ്റ്റ മാത്യു, ബിയോണ ബിനോയി, അഞ്ജലി പ്രസാദ്, ആര്‍ച്ച കെ സതീശന്‍ എന്നിവരെ അനുമോദിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഷാജിമോന്‍ പി എ, പ്രിന്‍സിപ്പല്‍ ഡോ. ജസീന കെ യു, വൈസ് പ്രിന്‍സിപ്പല്‍ ഫാത്തിമ സുല്ലമി ടി എ, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. നിഷാദ് കെ കെ, ഡോ. ലീന സി ശേഖര്‍, പിടിഎ പ്രസിഡന്റ് ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?