കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല: കിടത്തിച്ചികിത്സ നിലച്ചിട്ട് ഒരുമാസം    

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല: കിടത്തിച്ചികിത്സ നിലച്ചിട്ട് ഒരുമാസം    

Sep 10, 2026 - 11:24
 0
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല: കിടത്തിച്ചികിത്സ നിലച്ചിട്ട് ഒരുമാസം      
This is the title of the web page

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവം രോഗികളെ ദുരിതത്തിലാക്കുന്നു. കിടത്തിച്ചികിത്സ നിലച്ചിട്ട് ഒരുമാസമായി. സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ 15 ഡോക്ടര്‍മാര്‍ വേണ്ടിടത്ത്, നിലവില്‍ ഏഴുപേര്‍ മാത്രമാണുള്ളത്. നാല് സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപിയിലും അത്യാഹിത വിഭാഗത്തിലുമായി ജോലി ചെയ്യേണ്ട ഗതികേടിലാണ്. അമിതജോലി ഭാരത്താല്‍ ഡോക്ടര്‍മാരും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു.
നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, ശുചീകരണ വിഭാഗങ്ങളില്‍ ജീവനക്കാര്‍ കുറവാണ്. തൊഴിലാളികള്‍, ആദിവാസി തുടങ്ങി പ്രതിദിനം 500ലേറെ രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. രണ്ട് വാര്‍ഡുകളിലായി 70 കിടക്കകളുണ്ടെങ്കിലും കിടത്തിച്ചികിത്സയില്ല. മെഡിക്കല്‍ കോളേജുകളില്‍നിന്ന് അടിയന്തര ചികിത്സ നിര്‍ദേശിച്ചിട്ടുള്ളവരെ മാത്രമേ അഡ്മിറ്റ് ചെയ്യുന്നുള്ളൂ. മെഡിക്കല്‍ സൂപ്രണ്ടും സര്‍ജനും സ്ഥലംമാറിപ്പോയിട്ടും പകരം നിയമനം നടത്തിയിട്ടില്ല. ശിശുരോഗ വിഭാഗം ഉള്‍പ്പെടെ അടഞ്ഞുകിടക്കുകയാണ്. വൈകുന്നേരങ്ങളില്‍ ഫിസിഷ്യനും പീഡിയാട്രീഷ്യനുമാണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുള്ളത്. ഇതോടെ പകല്‍സമയങ്ങളില്‍ സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. 2023ല്‍ വിവിധ വിഭാഗങ്ങളിലായി 1500ലേറെ ശസ്ത്രക്രിയകള്‍ ആശുപത്രിയില്‍ നടന്നിരുന്നു. നിലവില്‍ ശസ്ത്രക്രിയയുള്ളത് ഓര്‍ത്തോ വിഭാഗത്തില്‍ മാത്രം. അടുത്തിടെ നാല് ഡോക്ടര്‍മാരെ നിയമിച്ചിരുന്നെങ്കിലും ഇവര്‍ പിജി പഠനത്തിനായി രണ്ടുവര്‍ഷത്തെ അവധിയില്‍ പ്രവേശിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow