ഓട്ടോറിക്ഷകളില്‍നിന്ന് പണവും ഉപകരണങ്ങളും മോഷ്ടിച്ചു: സംഭവം കട്ടപ്പന ഐടിഐ കുന്നില്‍

ഓട്ടോറിക്ഷകളില്‍നിന്ന് പണവും ഉപകരണങ്ങളും മോഷ്ടിച്ചു: സംഭവം കട്ടപ്പന ഐടിഐ കുന്നില്‍

Sep 10, 2026 - 10:49
 0
ഓട്ടോറിക്ഷകളില്‍നിന്ന് പണവും ഉപകരണങ്ങളും മോഷ്ടിച്ചു: സംഭവം കട്ടപ്പന ഐടിഐ കുന്നില്‍
This is the title of the web page

ഇടുക്കി: നിര്‍ത്തിയിട്ടിരുന്ന ആറ് ഓട്ടോറിക്ഷകളുടെ ഡാഷ് ബോര്‍ഡുകള്‍ കുത്തിത്തുറന്ന് പണവും സ്പാനര്‍ സെറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഫോണും മോഷ്ടിച്ചു. ചൊവ്വ രാത്രി കട്ടപ്പന ഐടിഐ കുന്നിലാണ് കാറിലെത്തിയ രണ്ടംഗ സംഘം മോഷണം നടത്തിയത്. ഡാഷ് ബോര്‍ഡുകളും ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ബോക്സുകളും തകര്‍ത്ത് ഓട്ടോറിക്ഷകള്‍ക്കും കേടുപാട് വരുത്തി. പ്ലാത്തറ കെ പി സാബുവിന്റെ വാഹനത്തില്‍നിന്ന് 500 രൂപയും രേഖകളും സ്പാനര്‍ സെറ്റും കവര്‍ന്നു. മുല്ലശേരിയില്‍ എം എസ് രാജേഷിന്റെ വാഹനത്തില്‍നിന്ന് പണം മോഷ്ടിച്ചു. ഡാഷ് ബോര്‍ഡും തല്ലിത്തകര്‍ത്തു. ഐടിഐ കുന്ന് സ്വദേശി അഭിജിത്തിന്റെ വാഹനത്തിന്റെ താക്കോലും മീന്‍ചിറകരോട്ട് ശാലു എം ശശിയുടെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ഫോണും കവര്‍ന്നു. താഴത്തേക്കുറ്റ് അജിന്‍ തോമസിന്റെ വാഹനത്തിന്റെ കണ്ണാടിയും ഡാഷ് ബോര്‍ഡും തകര്‍ത്തു. പട്ടത്തില്‍ ഗ്ലസന്റെ വാഹനത്തില്‍ സൂക്ഷിച്ച 1500 രൂപയും അപഹരിച്ചു. മറ്റൊരുവാഹനത്തിലെ മോഷണശ്രമത്തിനിടെ ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ മോഷ്ടാക്കള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. വാഹന ഉടമകള്‍ പൊലീസില്‍ പരാതി നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow