വയനാടിന് ഒരു കൈത്താങ്ങ്
വയനാടിന് ഒരു കൈത്താങ്ങ്

ഇടുക്കി : ഉടുമ്പൻചോല താലൂക്ക് തലത്തിൽ വയനാട്ടിലെ ദുരന്തബാധിതർക്ക് ആവശ്യമായ വസ്തുക്കൾ സമാഹരിക്കുമെന്ന് വിവിധ സംഘടനകൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. താലൂക്ക് ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ,പട്ടംകോളനി യുവജനകൂട്ടായ്മ, സംയുക്തമായി ശേഖരണം നടത്തുന്നത്. വസ്ത്രങ്ങൾ വീട്ടുപകരണങ്ങൾ പഠനോപകരണങ്ങൾ പായ്ക്കറ്റ് ഫുഡ് ഐറ്റംസുകൾ മറ്റ് ദൈനംദിന ആവശ്യ വസ്തുക്കൾ തുടങ്ങിയവ നൽകാം. തൂക്കുപാലം കേന്ദ്രമായി എ വൺ സിക്സ് നിന്നിരുന്ന ബിൽഡിങ്ങിലും മംഗല്യ ഓഡിറ്റോറിയത്തിലും കളക്ഷൻ കൗണ്ടറുകൾ തുറന്നിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ എം കെ അബ്ദുസ്സലാം മൗലവി, സ്വാലിഹാജി തൂക്കുപാലം, അബ്ദുസത്താർ മൗലവി, ലജ്നത്തുൽ മുഅല്ലിമീൻ,ഹാഫിള് യൂസുഫ് മൗലവി, മുഹമ്മദ് ശരീഫ് തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






