പൂച്ച ചത്ത് കിടന്ന കിണറിലെ വെള്ളം ഉപയോഗിച്ച 5 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

പൂച്ച ചത്ത് കിടന്ന കിണറിലെ വെള്ളം ഉപയോഗിച്ച 5 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

Aug 1, 2024 - 17:09
 0
പൂച്ച ചത്ത് കിടന്ന കിണറിലെ വെള്ളം ഉപയോഗിച്ച 5 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു
This is the title of the web page

ഇടുക്കി: പൂച്ച ചത്തു കിടന്നതറിയാതെ ആ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് വില്‍പ്പന നടത്തിയ  വണ്ടിപ്പെരിയാര്‍ ടൗണിലെ 5 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍. സെന്‍ട്രല്‍ ജംങ്ഷനിലെ പഞ്ചായത്ത് വക കിണറ്റില്‍ നിന്നും ജലം എടുത്തവര്‍ക്കാണ് അധികൃതരുടെ നിര്‍ദ്ദേശം. ബുധനാഴ്ച രാവിലെ 11 ഓടെയാണ് ഒരാഴ്ച പഴക്കമുള്ള ചത്ത പൂച്ചയെ കിണറില്‍ ചുമട്ടുതൊഴിലാളികള്‍ കണ്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വോഷണത്തിലാണ് പൂച്ചയെയും കുഞ്ഞിനെയും ചത്ത നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കടകള്‍ അടപ്പിക്കുകയും കിണര്‍ വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ഈ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ച മുഴുവന്‍ ആളുകളും വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തണമെന്നും എലിപ്പനിക്കെതിരായ മരുന്നുകള്‍ കഴിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. അടച്ചിട്ട കടകള്‍ ഇരട്ടക്ലോറിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പ് അധികൃതരുടെ നിബന്ധനകള്‍ പാലിച്ചു മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് പഞ്ചായത്തംഗം കെ എ രഹനാസ്, സെക്രട്ടറി അശോക് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത്് ഇന്‍സ്പെക്ടര്‍ ജാസ്മിന്‍, റൊണാള്‍ഡോ എന്നിവര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow