കേരള ഗണകമഹാസഭ കട്ടപ്പന ശാഖാ സമ്മേളനം
കേരള ഗണകമഹാസഭ കട്ടപ്പന ശാഖാ സമ്മേളനം

ഇടുക്കി: വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബന്ധമാണെന്ന് കേരള ഗണക മഹാസഭ സംസ്ഥാന ട്രഷറര്‍ റ്റി.കെ. വിജയന്‍. കേരള ഗണകമഹാസഭ കട്ടപ്പന ശാഖാ സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം.2013 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റു പിന്നോക്ക വിഭാഗത്തിലേ കുട്ടികള്‍ക്ക് അനുവദിച്ച വിദ്യാഭ്യാസ ആനുകൂല്യത്തിന് തടസം നേരിടുന്നത് തുടര്‍ പഠനത്തിന് പ്രതിസന്ധി സ്യഷ്ടിക്കുന്നതായി റ്റി.കെ. വിജയന്‍ പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും മുതിര്‍ന്ന സമുദായ അംഗങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് രഘുകുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.കെ.ജയദേവന്‍, മിനി രവി, സുജിത ജയദേവ്, പി.എന്‍ സുഭാഷ്, സുജാത മോഹനന്‍, കെ.എന്‍. ഷാജി, ശശികുമാര്‍ മാമട്ടും കുന്നേല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






