സിപിഐ എം വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി കുടുംബ സദസ് നടത്തി

സിപിഐ എം വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി കുടുംബ സദസ് നടത്തി

Sep 16, 2025 - 12:01
 0
സിപിഐ എം വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി കുടുംബ സദസ് നടത്തി
This is the title of the web page

ഇടുക്കി: ഭൂനിയമ ഭേദഗതിക്കെതിരായ വ്യാജ പ്രചാരണം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി കുടുംബ സദസ് നടത്തി. മേലേചെമ്മണ്ണാറില്‍ ജില്ലാ കമ്മിറ്റിയംഗം വി എന്‍ മോഹനന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം തിലോത്തമ സോമന്‍, ലോക്കല്‍ സെക്രട്ടറി പി എ ജോണി, ഡിവൈഎഫ്‌ഐ ശാന്തന്‍പാറ ബ്ലോക്ക് സെക്രട്ടറി അരുണ്‍ അശോകന്‍, പി എസ് സുനില്‍ കുമാര്‍, സിജു കെ പോള്‍ എന്നിവര്‍ സംസാരിച്ചു. യുഡിഎഫ്- കപട പരിസ്ഥിതി വാദികളുടെ കൂട്ടുകെട്ട് തിരിച്ചറിയുക, എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ജില്ലയിലെ 907 വാര്‍ഡ് കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിച്ചുവരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow