കുമളിയില്‍ കനത്തമഴയില്‍ വീടിനുള്ളില്‍ കുടുങ്ങി കുടുംബം
കുമളിയില്‍ കനത്തമഴയില്‍ വീടിനുള്ളില്‍ കുടുങ്ങി കുടുംബം
ഇടുക്കി: കനത്ത മഴയില്‍ കുമളിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. തുടര്‍ച്ചയായി പെയ്തമഴയില്‍ തോടുകള്‍ നിറഞ്ഞൊഴുകി കുമളി ടൗണ്‍, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാംമൈല്‍, പെരിയാര്‍ നഗര്‍ എന്നിവിടങ്ങളില്‍ നാശനഷ്ടമുണ്ടായി. ഹോളിഡേ ഹോമിന് സമീപം വീട്ടില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. നന്ദനം വീട്ടില്‍ കണ്ണന്‍, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവരാണ് വീട്ടില്‍ കുടുങ്ങിയത്. രാത്രി 11ഓടെ ഇവിടെ വെള്ളം അതിശക്തമായി ഉയരുകയും ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം വീടിനടുത്ത് എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാരും കുമളി പൊലീസും ചേര്‍ന്ന് വടംകെട്ടി സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളുകളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
What's Your Reaction?

