വെട്ടിക്കുഴക്കവല കളരിപ്പടിയില്‍ ബൊലേറോ മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
വെട്ടിക്കുഴക്കവല കളരിപ്പടിയില്‍ ബൊലേറോ മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല കളരിപ്പടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൊലേറോ മറിഞ്ഞു അപകടം. വാഹനമോടിച്ചിരുന്ന ഇരട്ടയാര്‍ സ്വദേശിയെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. കട്ടപ്പനയില്‍ നിന്ന് ഇരട്ടയാര്‍ ഭാഗത്തേക്കുപോയ ബോലേറോ വെട്ടിക്കുഴക്കവല കളരിപ്പടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡസ്റ്റര്‍ കാറിലിടിച്ചശേഷം സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ പ്രദേശവാസികള്‍ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അമിതവേഗതയും അശ്രദ്ധയും മൂലം നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാകുന്നത്.
What's Your Reaction?

