സൗഹൃദ സദസായി മലയാളി ചിരി ക്ലബ് കുടുംബസംഗമം
സൗഹൃദ സദസായി മലയാളി ചിരി ക്ലബ് കുടുംബസംഗമം

ഇടുക്കി: മലയാളി ചിരി ക്ലബ് കുടുബസംഗമം കാഞ്ചിയാറില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മില്‍ ഒത്തുചേരാനും സൗഹൃദം പങ്കിടാനും സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഭാരവാഹികളും അംഗങ്ങളും ദീപം തെളിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മലയാളി ചിരി ക്ലബിന്റെ വെബ്‌സൈറ്റും ക്ലബ് രക്ഷാധികാരി ജോര്‍ജി മാത്യു ഉപഹാര വിതരണവും ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങളുടെ ഐഡി കാര്‍ഡ്, ക്ലബ് ട്രെയിനറും വിമന്‍സ് ക്ലബ് പ്രസിഡന്റുമായ ആനി ജബരാജ് വിതരണം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു.
പ്രസിഡന്റ് സണ്ണി സ്റ്റോറില്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വിപിന്‍ വിജയന്‍, ജനറല്‍ സെക്രട്ടറി അശോക് ഇലവന്തിക്കല്‍, ഫിനാന്‍സ് ഡയറക്ടര്‍ പ്രിന്‍സ് മൂലേച്ചാലില്‍, ബ്ലഡ് ഡൊണേഷന്‍ ഫോറം ചെയര്‍മാന്‍ ജോമോന്‍ പൊടിപാറ, സിജോമോന്‍ ജോസ്, ടിജിന്‍ ടോം, ജെറിന്‍, റോബിന്‍ ചാക്കോ, മനോജ് പി ജി, സജി ഫെര്‍ണാണ്ടസ്, ബിപിന്‍ വിശ്വനാഥന്‍, ജിനോ സേവ്യര്‍, അജിന്‍ ജോസഫ്, സജീവ് ഗായത്രി, സന്തോഷ് രാമചന്ദ്രന്‍, അനീഷ് തോണക്കര തുടങ്ങിയവര്‍ സംസാരിച്ചു. നോബിള്‍ ജോണ്‍, അജീഷ് കടുപ്പില്‍, അഭിലാഷ് കെ ടി, സോണി ചെറിയാന്‍, മനോജ് ജോസഫ്, ജയ്‌സണ്‍ ജോസ്, ദേവസ്യ പി എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






