കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം 28മുതല്‍ 31വരെ സെന്റ് ജോര്‍ജ് സ്‌കൂളില്‍
കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം 28മുതല്‍ 31വരെ സെന്റ് ജോര്‍ജ് സ്‌കൂളില്‍
ഇടുക്കി: കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം 28മുതല്‍ 31വരെ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് സ്‌കൂളില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍ ഫ്ളാഗ് ഓഫ് ചെയ്യും. 300 ഇനങ്ങളിലായി 4000ത്തിലേറെ വിദ്യാര്‍ഥികള്‍ മത്സരിക്കും. സംസ്ഥാന അധ്യാപക കലോത്സവത്തില്‍ വിജയികളായ അധ്യാപകര്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ സീനിയര്‍ സിപിഒ ജിന്‍സ് വര്‍ഗീസ്, ഉപജില്ലാ കലോത്സവ ലോഗോ ഡിസൈനിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ഫിയോണ ആന്‍ സജി, കലോത്സവ റീല്‍ ചിത്രീകരണ മത്സരവിജയി എന്നിവരെ അനുമോദിക്കും. സെന്റ് ജോര്‍ജ് സ്‌കൂള്‍, ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലെ 14 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ രാരിച്ചന്‍ നിറണാക്കുന്നേല്‍ മുഖ്യപ്രഭാഷണവും കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. ഡൊമിനിക് അയിലൂപറമ്പില്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. സെന്റ് ജോര്‍ജ് സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ് മംഗലത്തില്‍ സന്ദേശം നല്‍കും. കലോത്സവത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങള്‍ 28ന് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടത്തും. സമാപന സമ്മേളനം 31-ന് ഉച്ചകഴിഞ്ഞ് 3.00ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍ അധ്യക്ഷനാകും. ഇടുക്കി അഡീഷണല്‍ എസ്.പി. ഇമ്മാനുവല്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി സമ്മാന വിതരണം നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, സോണിയ ജയ്ബി, ജനറല്‍ കണ്‍വീനര്‍ മാണി കെ സി, ജോയിന്റ് കണ്‍വീനര്‍ ബിജുമോന്‍ ജോസഫ്, ദിപു ജേക്കബ്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍മാരായ ഫാ. അനൂപ്, ഫാ. മജു നിരവത്ത, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജിതിന്‍ ജോര്‍ജ്,് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

