പെരിയാര്‍ ടൈഗര്‍ റിസര്‍വ് കുമളിയില്‍ മലയാള ദിനാഘോഷം നടത്തി
പെരിയാര്‍ ടൈഗര്‍ റിസര്‍വ് കുമളിയില്‍ മലയാള ദിനാഘോഷം നടത്തി
ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും നടത്തി. സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തക കൂട്ടായ്മ ഡെപ്യൂട്ടി ഡയറക്ടര്‍ സാജു പി യു ഉദ്ഘാടനംചെയ്തു. സഹജീവികളെയും പ്രകൃതിയേയും സ്‌നേഹിക്കണമെന്നും കലയും സാഹിത്യവുമെല്ലാം പരസ്പര പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ മത്സരങ്ങളില്‍ വിജയികളായ വനപാലകര്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു. അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ലക്ഷ്മി ആര്‍, റിസര്‍ച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ലിബിന്‍ ജോണ്‍, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിജി, ഇക്കോ ഡെവലപ്‌മെന്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സൂരജ് ഭാസ്‌കര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രിയ ജോസഫ്, തേക്കടി പ്രസ് ക്ലബ് ഭാരവാഹികളായ ജയ്‌സണ്‍ എബ്രഹാം, ജോയി ഇരുമേട എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി സി സെബാസ്റ്റ്യന്‍, ശശികുമാര്‍ കെ ആര്‍, പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയചന്ദ്രന്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നന്ദകുമാര്‍, നേച്ചര്‍ എഡ്യുക്കേഷന്‍ ഓഫീസര്‍ സേതുപാര്‍വതി, അസിസ്റ്റന്റ് നേച്ചര്‍ എഡ്യുക്കേഷന്‍ ഓഫീസര്‍ സുനില്‍ സി ജി, സീനിയര്‍ ക്ലര്‍ക്ക് മാത്യു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാരാചരണത്തിന്റെ ഭാഗമായി എഴുത്തുകാരുടെ കൂട്ടായ്മയ, കവിയരങ്ങ്, സാഹിത്യമത്സരങ്ങള്‍, ഭാഷ പ്രശ്‌നോത്തരി മത്സരം എന്നിവയും കവിയും ജില്ലാ പഞ്ചായത്തംഗവുമായ ജിജി കെ ഫിലിപ്പ്, കവി ആന്റണി മുനിയറ എന്നിവരുടെ പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു.
What's Your Reaction?

