പിത്താശയ കാന്‍സര്‍ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്കായി വേണ്ടത് 32 ലക്ഷം രൂപ: സുമനസുകളുടെ കാരുണ്യംതേടി നിര്‍ധന കുടുംബം
പിത്താശയ കാന്‍സര്‍ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്കായി വേണ്ടത് 32 ലക്ഷം രൂപ: സുമനസുകളുടെ കാരുണ്യംതേടി നിര്‍ധന കുടുംബം

ഇടുക്കി: പിത്താശയ കാന്‍സര്‍ ബാധിതനായ യുവാവ് തുടര്‍ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. അയ്യപ്പന്‍കോവില്‍ കെ ചപ്പാത്ത് ആഞ്ഞിലിമൂട്ടില്‍ പ്രിന്‍സ്(38) ആണ് ഒരുവര്‍ഷത്തിലേറെയായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലുള്ളത്. തുടര്‍ചികിത്സയുടെ ഭാഗമായി എട്ടുതവണ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനും കീമോ ചെയ്യുന്നതിനുമായി 32 ലക്ഷം രൂപ ചെലവാകും. ആകെയുള്ള സമ്പാദ്യവും ബന്ധുക്കളില്‍നിന്ന് ലഭിച്ച സഹായവും മുടക്കി ഇതുവരെ 3 തവണ ചികിത്സയ്ക്ക് വിധേയനായി. ഭാര്യയും ആറും രണ്ടും വയസുള്ള മക്കളും അമ്മയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന് തുടര്‍ചികിത്സാ ചെലവുകള്‍ അപ്രാപ്യമാണ്. ഇതുവരെ വലിയ തുക ചെലവായിട്ടുണ്ട്. കട്ടപ്പനയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രിന്‍സ്. രോഗബാധിതനായശേഷം ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും, സാമൂഹിക-സാമുദായിക നേതാക്കളും ഉള്‍പ്പെടുന്ന പ്രിന്‍സ് ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ ഉപ്പുതറ ശാഖയില്‍ കണ്‍വീനര്‍ ഷാജി പി ജോസഫ്, ട്രഷറര്‍ സി ജെ ജോണ്‍സണ്‍, പ്രിന്‍സിന്റെ ഭാര്യ മിറ്റിമോള്‍ എന്നിവരുടെ പേരില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. നമ്പര്‍: 40391101148398. ഐഎഫ്എസ് കോഡ്: കെഎല്‍ജിബി0040391.വാര്‍ത്താസമ്മേളനത്തില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, ജനകീയ സമിതി ചെയര്‍മാന്‍ എം വര്‍ഗീസ്, കണ്‍വീനര്‍ ഷാജി പി ജോസഫ്, ട്രഷറര്‍ സി ജെ ജോണ്‍സണ്‍,സെക്രട്ടറി വി വി പ്രമോദ് കുമാർ. എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






