ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കട്ടപ്പന വില്ലേജ് ഓഫീസ് തെരഞ്ഞെടുക്കപ്പെട്ടു
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കട്ടപ്പന വില്ലേജ് ഓഫീസ് തെരഞ്ഞെടുക്കപ്പെട്ടു
ഇടുക്കി: ജനകീയ സേവനങ്ങളില്‍ ഒന്നാമതെത്തി കട്ടപ്പന വില്ലേജ് ഓഫീസ്. 2026ല ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കട്ടപ്പനയെ തെരഞ്ഞെടുത്തു. ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, സര്‍ക്കാര്‍ ഭൂമി സംരക്ഷണം, തെരഞ്ഞെടുപ്പ്, സെന്‍സസ് എന്നിവയുടെ സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍, റവന്യു റിക്കവറി കളക്ഷന്‍, ദൂനികുതി പിരിവ്, പോക്കുവരവ്, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ലഭിക്കേണ്ട സേവനങ്ങള്‍ മുഴുവന്‍ കാലതാമസം വരുത്താതെ ജനങ്ങളില്‍ എത്തിക്കല്‍ എന്നിവയിലുടെ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും മികച്ച അഭിപ്രായം നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചു. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ സി ആര്‍ റെജി, പ്രവീണ പി സോമന്‍, സുനില്‍ കെ കെ, വില്ലേജ് അസിസ്റ്റന്റ് രവികുമാര്‍ എം, ടൈപ്പിസ്റ്റ് ശ്രീജേഷ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്മാരായ ആശമോള്‍, രാജേഷ്, ഓഫീസ് അസിസ്റ്റന്‍ഡ്മാരായ ലിറ്റില്‍ തെരേസ്, അനന്തകൃഷ്ണന്‍, ജീവനക്കാരിയായ മിനി
എന്നിവര്‍ ഒറ്റമനസ്സോടെ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ അവാര്‍ഡ് നേട്ടത്തിലേയ്ക്ക് എത്തിച്ചതെന്ന് വില്ലേജ് ഓഫീസര്‍ ജയന്‍ പി സി പറഞ്ഞു. 2010-ലെ സെന്‍സസിനോടനുബന്ധിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതിന് രാഷ്ട്രപതിയുടെ അവാര്‍ഡിന് ജയന്‍ പി സി അര്‍ഹനായിട്ടുണ്ട്. 24 ന് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും.
What's Your Reaction?