ഡിഎംകെ ഇടുക്കി ജില്ലാ സെക്രട്ടറിയെ പുറത്താക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഭാരവാഹികള്‍ 

ഡിഎംകെ ഇടുക്കി ജില്ലാ സെക്രട്ടറിയെ പുറത്താക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഭാരവാഹികള്‍ 

Apr 8, 2026 - 18:26
 0
ഡിഎംകെ ഇടുക്കി ജില്ലാ സെക്രട്ടറിയെ പുറത്താക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഭാരവാഹികള്‍ 
This is the title of the web page

ഇടുക്കി: ഡിഎംകെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ കെ ജനാര്‍ദനനെ നീക്കം ചെയ്തതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ സംഘനാപരമായ തീരുമാനങ്ങള്‍ തമിഴ്നാട്ടിലെ പാര്‍ട്ടി ആസ്ഥാനമായ അറിവാലയത്തില്‍നിന്നും അറിയിക്കുകയാണ് പതിവ്. അല്ലാതെ ഒരു പത്രത്തില്‍ മാത്രം കൊടുക്കുന്നതായിരിക്കില്ലെന്നും കെ കെ ജനാര്‍ദനന്‍ പറഞ്ഞു. കേരളത്തില്‍ ഇത്തരം ഒരു പത്രവാര്‍ത്ത വന്നതിനെകുറിച്ച് യാതൊരു അറിവില്ലെന്നും പാര്‍ട്ടിയില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഡിഎംകെയുടെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ കെ ജനാര്‍ദ്ദനന്‍ ജില്ലാ സെക്രട്ടറിയായി തുടരും. വസ്തുതകള്‍ പൊതുജനങ്ങളെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം തന്നെ ചുമതലപ്പെടുത്തിയതിനാലാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ആസിഫ്, അബ്ദുള്‍ നാസര്‍ സി, രമണി രൂപേഷ്, ജബക്കനി സ്വാമിനാഥന്‍, സെന്തില്‍ അറുമുഖന്‍ എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow