ഇടുക്കി ജില്ലയില്‍ പോളിങ് ബൂത്തുകള്‍ സജ്ജം: വോട്ടര്‍മാര്‍ 8,05,427 

ഇടുക്കി ജില്ലയില്‍ പോളിങ് ബൂത്തുകള്‍ സജ്ജം: വോട്ടര്‍മാര്‍ 8,05,427 

Apr 8, 2026 - 17:55
 0
ഇടുക്കി ജില്ലയില്‍ പോളിങ് ബൂത്തുകള്‍ സജ്ജം: വോട്ടര്‍മാര്‍ 8,05,427 
This is the title of the web page

ഇടുക്കി: വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലേയ്ക്ക്. രാവിലെ 5.30ന് മോക്‌പോളിങ്ങും തുടര്‍ന്ന്
7 മുതല്‍ വൈകിട്ട് 6 വരെ പോളിങ്ങും നടക്കും. ജില്ലയിലെ  വിദൂര ആദിവാസിഗ്രാമമായ
ഇടമലക്കുടിയിലെ പോളിങ് ബൂത്തുകള്‍ ബുധനാഴ്ച വൈകിട്ടോടെ സജ്ജമാകും. 8,05,427 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 3,97,586 പുരുഷന്‍മാര്‍, 4,07,833 സ്ത്രീകള്‍, 08 ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിങ്ങനെയാണ് കണക്ക്. 1076 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന 38 ബൂത്തുകളും,14 മോഡല്‍ പോളിങ് സ്റ്റേഷനുകളും  ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow