ലഹരി വിരുദ്ധ ബോധവല്‍ക്കരണം: മുക്തി പദ്ധതിയുമായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലിജിയന്‍
ലഹരി വിരുദ്ധ ബോധവല്‍ക്കരണം: മുക്തി പദ്ധതിയുമായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലിജിയന്‍
ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലിജിയന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള മുക്തി പദ്ധതിക്ക് 12ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ പോസ്റ്റ്മാസ്റ്റര്‍ ഗിന്നസ് മാടസാമി ഉദ്ഘാടനംചെയ്യും. ഗവ. ട്രൈബല്‍ എച്ച്എസ്എസിലെ 300 വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശങ്ങളടങ്ങിയ കത്തുകള്‍ അയയ്ക്കും. കൂടാതെ സ്‌പോര്‍ട്‌സ് ഉപകരണങ്ങളും വിതരണം ചെയ്യും. ലിജിയന്‍ പ്രസിഡന്റ് ജേക്കബ് എബ്രഹാം അധ്യക്ഷനാകും. എക്‌സൈസ് സിഇഒ ജി രേഖ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിദ്യാര്‍ഥികള്‍ക്കായുള്ള കായിക ഉപകരണങ്ങള്‍ തങ്കച്ചന്‍ കളപ്പുര, പ്രിന്‍സിപ്പല്‍ മിനി ഐസക്കിന് കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് എബ്രഹാം, അശോക് ഇലവന്തിക്കല്‍, റെജി കെ കെ, രാജു എം കെ, സാജന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?