ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു
ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു
ഇടുക്കി: ജില്ലയിലെ പ്രമുഖ വാര്‍ത്താ ചാനലായ ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കും(എച്ച്‌സിഎന്‍) റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി 'റീല്‍സ് മേള 2026' എന്ന പേരില്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും.
കൂടാതെ മികച്ച അഭിനേതാവ്, സംവിധായകന്‍, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും 5000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. അവസാന ഘട്ടത്തിലെത്തുന്ന 20 റീലുകളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിക്കും. എല്ലാ റീലുകളും എച്ച്‌സിഎന്‍ ന്യൂസ്, എച്ച്‌സിഎന്‍ എന്റര്‍റ്റൈന്‍മെന്റ്, കേരളാവിഷന്‍ ഐ നെറ്റ്, എച്ച്‌സിഎന്‍ ഓണ്‍ലൈന്‍ എന്നീ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കും. റീല്‍സ് അയക്കേണ്ട അവസാന തീയതി 2026 ജനുവരി 26.
നിബന്ധനകള്‍
1. റീല്‍സിന്റെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്‍ഡ്.
2. വിഷയം ഏതുമാകാം.
3. അണിയറയിലും അഭിനേതാക്കളും കേരളത്തിനകത്തോ പുറത്തോ ഉള്ള മലയാളികളായിരിക്കണം
4. മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതോ മറ്റ് മത്സരങ്ങള്‍ക്ക് അയച്ചതോ ആകരുത്.
5. മത്സരത്തിന് അയയ്ക്കുന്ന വീഡിയോ സംഘാടകരുടെ അനുവാദം കൂടാതെ മറ്റൊരിടത്തും പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല.
6. കോപ്പിറൈറ്റുള്ള മ്യൂസിക്, ഫോട്ടോ, വീഡിയോസ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല.
7. വീഡിയോകള്‍ MP4 ഫോര്‍മാറ്റില്‍ ആയിരിക്കണം(ഫുള്‍ എച്ച്ഡി)(1080x1920 ജത).
8. എഐ(നിര്‍മിത ബുദ്ധി) സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പാടില്ല.
9. വ്യക്തികള്‍, മതങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാപനങ്ങള്‍ എന്നിവരെ വ്യക്തിഹത്യ ചെയ്യുന്ന വിഷയങ്ങള്‍ ഉപയോഗിക്കരുത്
10. റീല്‍സിന്റെ ഉള്ളടക്കം മലയാളമായിരിക്കണം.
11. സ്വഭാവികമായി സംഭവിക്കുന്ന സന്ദര്‍ഭങ്ങള്‍(ഉദാ. കുട്ടികളുടെ രസകരമായ സംഭാഷണങ്ങള്‍, വീടുകളിലോ മറ്റിടങ്ങളിലോ നടക്കുന്ന സംഭവങ്ങള്‍) റീലുകളാക്കി മത്സരത്തിന് അയയ്ക്കാവുന്നതാണ്.
12. 5 അംഗ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. പിന്നീടുള്ള പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
13. ഫയലുകള്‍ വാട്‌സ്ആപ്പില്‍ 8281879821 എന്ന നമ്പരില്‍ ഡോക്യുമെന്റായി അയയ്ക്കുക. വീഡിയോയുടെയും തയാറാക്കുന്നയാളുടെയും പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281879821
വാര്‍ത്താസമ്മേളനത്തില്‍ എച്ച്‌സിഎന്‍ എം ഡി ജോര്‍ജി മാത്യു, പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ്, പാസ്റ്റ് അസിസ്റ്റന്റ് ഗവര്‍ണര്‍ പി എം ജോസഫ്, പാസ്റ്റ് പ്രസിഡന്റ് ബൈജു വെമ്പേനി, സെക്രട്ടറി അജോ എബ്രഹാം, പ്രസിഡന്റ് ഇലക്ട് സിബിച്ചന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?