കുമളി ചെങ്കരയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
കുമളി ചെങ്കരയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: കുമളി ചെങ്കരയില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്കര ശങ്കരഗിരികപ്പയില്‍ അരുണ്‍ (40) ആണ് മരിച്ചത്.
അരുണിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മക്കളായ നന്ദു, ഗൗരി എന്നിവരെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കള്‍ വൈകിട്ട് സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ മക്കളെ ചെങ്കര പുല്ലുമേട്ടില്‍ നിന്നു വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോകുന്നതിനിടെയായിരുന്നു അപകടം. പുല്ലുമേട്- - ചെങ്കര റോഡില്‍ ഇറക്കവും കൊടും വളവുമുള്ള ഭാഗത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ടു സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിദേശത്തുള്ള അരുണിന്റെ ഭാര്യ പ്രിന്‍സി കഴിഞ്ഞ ദിവസമാണ് അവധി കഴിഞ്ഞ് ദുബായിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. നന്ദുവും ഗൗരിയും മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
What's Your Reaction?






