ഉപ്പുതറ പത്തേക്കര്‍ റോഡിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍
ഉപ്പുതറ പത്തേക്കര്‍ റോഡിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍

ഇടുക്കി: ഉപ്പുതറ പത്തേക്കര്‍ റോഡിലെ പ്രവര്‍ത്തന രഹിതമായ ഹൈമാസ്റ്റ് ലൈറ്റുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയില്ല. പത്തേക്കര്‍ മുതല്‍ കുരിശുപള്ളി വരെയുള്ള ഭാഗത്താണ് മിനി സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകളും ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളും നാളുകളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ലൈറ്റുകളുടെ ബാറ്ററി നാളുകള്‍ക്കുമുമ്പ് സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ച് കടത്തിയിരുന്നു. പിന്നീട് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇവ പുനസ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ കാല്‍നടയാത്രികരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പത്തേക്കര്‍ മൈതാനത്തിന് സമീപം സ്ഥിതിചെയ്യുന്ന മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ 24 മണിക്കൂറും തെളിഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റുകള്‍ പുനസ്ഥാപിക്കാനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






