ശാന്തിഗ്രാം എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗം ചേർന്നു
ശാന്തിഗ്രാം എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗം ചേർന്നു

ഇടുക്കി : ഇരട്ടയാർ ശാന്തിഗ്രാം എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നന്മയാണ് ലക്ഷ്യം. അതിനായി ഓരോരുത്തരും പ്രവർത്തിക്കണമെന്നും സംഘടനയുടെ നന്മയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തിന് മുന്നോടിയായി പതാക ഉയർത്തി.
സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും കണക്കും കരയോഗം അവതരിപ്പിച്ചു. കരയോഗം പ്രസിഡൻറ് കെജി വാസുദേവൻ നായർ അധ്യക്ഷനായി. കരയോഗം വൈസ് പ്രസിഡണ്ടന്റ് അജേഷ് ടി എസ്, യൂണിയൻ കമ്മിറ്റിയംഗം കെ വി വിശ്വനാഥൻ, വനിത യൂണിയൻ പ്രസിഡന്റ് ഉഷ ബാലൻ ,സിന്ധു അജേഷ് എന്നിവർ സംസാരിച്ചു.
What's Your Reaction?






