രാജാക്കാട് തിങ്കൾക്കാട്ടിൽ അസം സ്വദേശിയായ 5 വയസുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ
രാജാക്കാട് തിങ്കൾക്കാട്ടിൽ അസം സ്വദേശിയായ 5 വയസുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ

ഇടുക്കി: രാജാക്കാട് തിങ്കള്‍കാട്ട് ഇതര സംസ്ഥാനക്കാരുടെ അഞ്ചുവയസുള്ള മകളെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആസാം സ്വദേശികളുടെ മകളായ കല്‍പ്പന കുലു ആണ് മരിച്ചത്. മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തിലിരുത്തിയശേഷം രാവിലെ കൃഷിയിടത്തില്‍ ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്ക് തിരികെവന്നപ്പോള്‍ കുട്ടി വാഹനത്തിനുള്ളില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടന്‍ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്ക് കഴിഞ്ഞദിവസം പനി ബാധിച്ചിരുന്നു. തുടര്‍ന്ന് മരുന്ന് വാങ്ങി നല്‍കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






