വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ലഹരിക്കെതിരെ ഫ്‌ളാഷ് മോബ് നടത്തി 

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ലഹരിക്കെതിരെ ഫ്‌ളാഷ് മോബ് നടത്തി 

Dec 30, 2025 - 11:18
 0
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ലഹരിക്കെതിരെ ഫ്‌ളാഷ് മോബ് നടത്തി 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായി ലഹരിക്കെതിരെ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ വൃത്തിയാക്കല്‍, സ്‌കൂള്‍ പരിസരങ്ങളില്‍ പൂന്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. പിടിഎ പ്രസിഡന്റ് ആര്‍ രാമരാജ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ആര്‍ സെല്‍വത്തായി, അശ്വതി ദിവാകരന്‍, വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമൃത സിങ് നായക്, എക്‌സൈസ് ഉദ്യോഗസ്ഥ ശശികല, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പോള്‍ രാജ്, എംപിടിഎ പ്രസിഡന്റ് സൂസി, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ്, വണ്ടിപ്പെരിയാര്‍ ഗവ. യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow