പൂപ്പാറ പുലരി ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് ജനുവരി 1 മുതല്‍
പൂപ്പാറ പുലരി ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് ജനുവരി 1 മുതല്‍
ഇടുക്കി: പൂപ്പാറ പുലരി ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വോളിബോള്‍ മത്സരം ജനുവരി 1 മുതല്‍ 8 വരെ പൂപ്പാറ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 8ലേറെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ജനുവരി ഒന്നിന് വൈകിട്ട് 7ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എം എം മണി എംഎല്‍എ മുഖ്യാതിഥിയാകും. ആരംഭദിനത്തില്‍ കാണികള്‍ക്കാവേശം പകര്‍ന്ന് വനിതാ വോളിബോള്‍ മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും വോളിബോള്‍ കായിക പ്രേമികള്‍ക്ക് സൗജന്യമായി മത്സരം കാണാനും ആസ്വദിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 50000 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 30000 രൂപയും ലഭിക്കും. ജനുവരി 6,7 തീയതികളിലായി സെമിഫൈനല്‍ മത്സരവും 8ന് ഫൈനല്‍ മത്സരവും നടക്കും. കാണികള്‍ക്കായികൂപ്പണ്‍ നറുക്കെടുപ്പിലൂടെ സ്വര്‍ണ നാണയങ്ങളുംനിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകരായ പ്രസിഡന്റ് എന്‍ ആര്‍ അജി, സെക്രട്ടറി ദിപിന്‍ കെ ആര്‍, ചെയര്‍മാന്‍ ലിജു വര്‍ഗീസ്, കണ്‍വീനര്‍ സുരേഷ് വട്ടക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?