ആനച്ചാലില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തര്‍ക്കം: കാര്‍ ഡ്രൈവറെ മര്‍ദിച്ചതായി പരാതി
ആനച്ചാലില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തര്‍ക്കം: കാര്‍ ഡ്രൈവറെ മര്‍ദിച്ചതായി പരാതി
ഇടുക്കി: ആനച്ചാലില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്. മാലി സ്വദേശികളായ സഞ്ചാരികളുമായി മൂന്നാറിലെത്തിയ ശേഷം തിരികെ പോകുന്നവഴിയാണ് സംഭവം. ആനച്ചാല്‍ ടൗണിലെത്തിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ സംഘം വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ പറ്റി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഷാഹുലിലെ മര്‍ദിക്കുകയുമായിരുന്നു. മൂക്കിന് പൊട്ടലേറ്റ ഷാഹുല്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.
What's Your Reaction?

