നവീകരിച്ച കട്ടപ്പന ടൗണ്‍ഹാള്‍ തുറന്നു
നവീകരിച്ച കട്ടപ്പന ടൗണ്‍ഹാള്‍ തുറന്നു
ഇടുക്കി: നവീകരിച്ച കട്ടപ്പന നഗരസഭ ടൗണ്‍ഹാള്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മുന്‍കാലങ്ങളില്‍ നല്ല രീതിയില്‍ സര്‍ക്കാരിന്റെ ധനസഹായം നഗരസഭ, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം എന്നുപറഞ്ഞ് ഫണ്ടുകള്‍ എല്ലാം വെട്ടിച്ചുരുക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ആധുനിക കാലഘട്ടത്തിന്റെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ടൗണ്‍ഹാള്‍ നവീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ 65 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി ബി പാറപ്പായി അധ്യക്ഷനായി. ചെയര്‍പേഴ്‌സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കറ്റ് ഇ എം ആഗസ്തി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, മറ്റ് നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകര്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

