കെവിവിഇഎസ് കുമളി യൂണിറ്റ് ദേശീയപാത ഉപരോധിച്ചു
കെവിവിഇഎസ് കുമളി യൂണിറ്റ് ദേശീയപാത ഉപരോധിച്ചു

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി കുമളിയില്‍ യൂണിറ്റ് കൊട്ടാരക്കര-ഡിണ്ടിക്കല്‍ ദേശീയപാത ഉപരോധിച്ചു. സംസ്ഥാന കൗണ്‍സിലംഗം അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. വ്യാപാരികളും മറ്റ് തൊഴിലുകള്‍ എടുക്കുന്നവരെ പോലെ തൊഴിലാളികളെണെന്നും വ്യാപാരി സമൂഹത്തിന് നഷ്ടം വന്നാല്‍ ആരും തിരിഞ്ഞു നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും കുമളി ടൗണിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് ഉപരോധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കുമളിയിലും പരിസരപ്രദേശങ്ങളിലും പെയ്ത കനത്ത മഴയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയിരുന്നു. ടൗണിലെ ഓടകള്‍ക്ക് വീതി കുറഞ്ഞതും ഓടകളിലും തോടുകളിലും വലിയ തോതില്‍ സ്വദേശികളും വിദേശികളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതുമാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അധ്യക്ഷനായി. കെ വി ദിവാകരന്‍, യൂത്ത് വിങ് പ്രസിഡന്റ് സനൂപ് സ്‌കറിയ, പി എന്‍ രാജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






