പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ സമ്മാനദാന ചടങ്ങ് നടത്തി
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ സമ്മാനദാന ചടങ്ങ് നടത്തി

ഇടുക്കി:പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എച്ച്‌സിഎന്‍ എംഡി ജോര്‍ജി മാത്യു സമ്മാനദാനം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി യോഗത്തില്‍ അധ്യക്ഷനായി. ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം സംസാരിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കോളേജ് സ്പോട്സ് കോ-ഓര്‍ഡിനേറ്റര്‍ പി വി ദേവസ്യ അധ്യാപകരായ അംഗിത പ്രസാദ്, രാജേശ്വരി ജെ, വിദ്യാര്‍ഥി പ്രതിനിധികളായ നിരജ്ഞന രാജന്‍ ലിയോണ എലിസബത്ത് മാത്യു, അഖിമ റെജി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






