വണ്ടിപ്പെരിയാറില്‍ 12 വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ് വൈകുന്നു: മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മിഷനും പരാതി നല്‍കി കുടുംബം
വണ്ടിപ്പെരിയാറില്‍ 12 വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ് വൈകുന്നു: മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മിഷനും പരാതി നല്‍കി കുടുംബം
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ 12 വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ കുട്ടിയുടെ പിതാവ് കുമാര്‍ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും പട്ടികജാതി വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കി. മെയ് 14നാണ് സംഭവം. എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 12 വയസുകാരനെ അയല്‍വാസി അകാരണമായി ചെരുപ്പ് ഉപയോഗിച്ച് തലയ്ക്കും കഴുത്തിനും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. കുട്ടിക്ക് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസിലും ഇടുക്കി ചൈല്‍ഡ് ലൈനും പരാതി നല്‍കി. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും പൊലീസ് കുറ്റാരോപിതനെ പിടികൂടിയിട്ടില്ല. പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, ഇയാള്‍ സ്ഥലത്തുള്ളതായി വിവരമുണ്ടെന്നും കുമാര്‍ ആരോപിച്ചു. യാതൊരു കാരണവുമില്ലാതെ മകനെ മര്‍ദിച്ചയാള്‍ സ്വതന്ത്രമായി നടക്കുകയാണെന്നും നീതി ലഭിക്കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?

