നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പടുതാക്കുളത്തില്‍ വീണു: യാത്രക്കാര്‍ രക്ഷപ്പെട്ടു
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പടുതാക്കുളത്തില്‍ വീണു: യാത്രക്കാര്‍ രക്ഷപ്പെട്ടു

ഇടുക്കി: കമ്പംമെട്ടിന് സമീപം കരുണാപുരം ചെന്നാക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പടുതാക്കുളത്തില്‍ വീണ് അപകടം. കാറിലുണ്ടായിരുന്ന ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസിക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 8 ഓടെയാണ് അപകടം. പാറത്തോട് സ്വദേശികളായ തുതേഖ് - രമ ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ കൃഷിയിടത്തിലെ പത്തടിയോളം ആഴമുള്ള പടുതാക്കുളത്തില്‍ വീഴുകയായിരുന്നു. അപകടം കണ്ട പ്രദേശവാസിയായ പൊഴിഞ്ഞുതാഴെ ഷിജോമോന്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിടെ ഷിജോമോന്റെ കൈക്ക് പരിക്കേറ്റു. കമ്പംമെട്ട് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഷിജോമോനെയും ദമ്പതികളെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
What's Your Reaction?






