ജോയ്‌സ് ജോര്‍ജിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഡീന്‍ കുര്യാക്കോസ്
ജോയ്‌സ് ജോര്‍ജിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഡീന്‍ കുര്യാക്കോസ്

ഇടുക്കി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ ദൃശ്യം പങ്കുവച്ച ജോയ്‌സ് ജോര്‍ജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ഡീന്‍ കുര്യാക്കോസ് എതിര്‍ത്തില്ലെന്നും അനുകൂലിച്ച് വോട്ട് ചെയ്തുവെന്നുമാണ് വീഡിയോയില്‍ ജോയ്‌സ് ജോര്‍ജ്ജ് പറഞ്ഞത്.
എന്നാല്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ താന്‍ എതിര്‍ത്ത് വോട്ട് ചെയ്തുവെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. പ്രസ്തുത ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പാര്‍ലമെന്റില്‍ എതിര്‍ത്ത് വോട്ട് ചെയ്തത് തത്സമയം എല്ലാവരും കണ്ടതാണെന്നും ഡീന്‍ പറഞ്ഞു.
ദുരുദ്ദേശത്തോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തന്റെ പേര് മോശമാക്കാനും സമ്മതിദായകരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനുമാണ് ജോയ്‌സ് ജോര്‍ജ് ശ്രമിച്ചതെന്ന് ഡീന്‍ ആരോപിച്ചു.
ആരോപണം പിന്‍വലിച്ചു 15 ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ആയ അഡ്വ. റെജി ജി നായര്‍ മുഖേനയാണ് മാന നഷ്ട കേസ് ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മിഷനും ഡീന്‍ കുര്യാക്കോസ് പരാതി നല്‍കി
What's Your Reaction?






