സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനുശ്രീ സത്യന് സ്വീകരണം നല്‍കി ജന്മനാട് 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനുശ്രീ സത്യന് സ്വീകരണം നല്‍കി ജന്മനാട് 

Apr 30, 2025 - 12:35
 0
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനുശ്രീ സത്യന് സ്വീകരണം നല്‍കി ജന്മനാട് 
This is the title of the web page

ഇടുക്കി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 603-ാം റാങ്ക് നേടിയ അനുശ്രീ സത്യന്  എസ്എന്‍ഡിപി യോഗം മുക്കുടം ശാഖയും മുക്കുടം പൗരാവലിയും ചേര്‍ന്ന് സ്വീകരണം നല്‍കി. എസ്എന്‍ഡിപി യോഗം അടിമാലി യൂണിയന്‍ കണ്‍വീനര്‍ സജി പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍  പൊന്നാട അണിയിക്കുകയും മൊമെന്റോകള്‍ നല്‍കുകയും ചെയ്തു. സ്വീകരണത്തിനും അഭിനന്ദനങ്ങള്‍ക്കും അനുശ്രീ സത്യന്‍ നന്ദി പറഞ്ഞു. കൊന്നത്തടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മല്‍ക്ക അധ്യക്ഷനായി. ജോയിന്റ് കണ്‍വീനര്‍ ലതീഷ് കുമാര്‍, പി കെ ഉണ്ണികൃഷ്ണന്‍, ജനപ്രതിനിധികള്‍, വിവിധ ശാഖായോഗം പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow