തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് കട്ടപ്പനയില്‍ ധര്‍ണ നടത്തി  

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് കട്ടപ്പനയില്‍ ധര്‍ണ നടത്തി  

Aug 17, 2026 - 15:06
 0
തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് കട്ടപ്പനയില്‍ ധര്‍ണ നടത്തി  
This is the title of the web page

ഇടുക്കി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനവും ധര്‍ണയും നടത്തി. സംസ്ഥാന സമിതിയംഗം എംപി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കിക്കവല ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി മിനി സ്റ്റേഡിയത്തില്‍ സമാപിച്ചു. ലേബര്‍ കോഡുകളിലെ തൊഴിലാളി ദ്രോഹ വ്യവസ്ഥകള്‍ നീക്കം ചെയ്യുക, ഇപിഎഫ് കുറഞ്ഞ പെന്‍ഷന്‍ 7500 രൂപ ആക്കുക, ആയുഷ്മാന്‍ ഭാരത് ചികിത്സ ആനുകൂല്യങ്ങള്‍ നല്‍കുക, ഇഎസ്‌ഐ ബാധകമാകുന്ന ശമ്പള പരിധി വര്‍ധിപ്പിക്കുക, ബോണസ്പരിധിയും കുറഞ്ഞ ബോണസ് തുകയും വര്‍ധിപ്പിക്കുക, അങ്കണവാടി, ആശ വര്‍ക്കര്‍മാര്‍, എന്‍എച്ച് വര്‍ക്കരുമാരുടെ വേതനം വര്‍ധിപ്പിക്കുക, ഇവരെ സ്ഥിരപ്പെടുത്തുക, കരാര്‍ തൊഴിലാളികള്‍ക്ക് തുല്യ വേതനം നല്‍കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുക, ബാങ്കുകളില്‍ അഞ്ചു ദിവസം പ്രവര്‍ത്തി സംവിധാനം ആക്കുക, മിനിമം വേതനം മുപ്പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിച്ചത്. ജില്ലാ പ്രസിഡന്റ് എം പി റെജികുമാര്‍, സംസ്ഥന സമിതിയംഗങ്ങളായ എന്‍ ബി ശശിധരന്‍, വി എന്‍ രവീന്ദ്രന്‍, കെ ജയന്‍, ബി വിജയന്‍, കെ സി സിനീഷ് കുമാര്‍, സതീഷ് വേണു, ഗോപന്‍ പി, ഭുവന ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow