ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍ നടത്തി
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍ നടത്തി
ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ ലീപ് ഇടുക്കിയും ജില്ലാ ശുചിത്വ മിഷനുംചേര്‍ന്ന് യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍ നടത്തി. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനംചെയ്തു. രാജ്യത്തിന്റെ പ്രതീക്ഷയായ യുവജനങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും സമ്മതിദാനം വിനിയോഗിക്കാന്‍ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷനായി. എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി സ്നേഹ നായര്‍ മാലിന്യമുക്ത നവകേരളം ആഹ്വാനംചെയ്തുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനത വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, തിരഞ്ഞെടുപ്പ് പ്രക്രിയ, ജനാധിപത്യമൂല്യങ്ങള്‍, ഉത്തരവാദിത്വമുള്ള പൗരത്വം എന്നിവയെക്കുറിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രവീണ്‍ വാസു ക്ലാസെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ അഷിത ചന്ദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഫിലുമോന്‍ ജോസഫ്, ലീപ് ഇടുക്കി നോഡല്‍ ഓഫീസറും തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ അനീസ് ജി, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രവീണ്‍ വാസു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?