വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ പുഷ്പമേള: വര്‍ണക്കാഴ്ച ആസ്വദിച്ച് വിദ്യാര്‍ഥികള്‍
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ പുഷ്പമേള: വര്‍ണക്കാഴ്ച ആസ്വദിച്ച് വിദ്യാര്‍ഥികള്‍
ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പുഷ്പമേള വിദ്യാര്‍ഥികള്‍ക്ക് വര്‍ണക്കാഴ്ചയായി. പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് വടക്കേമുറിയില്‍ ഉദ്ഘാടനംചെയ്തു. വൈവിധ്യമാര്‍ന്ന പൂച്ചെടികള്‍ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. പൊതുജനങ്ങളും വിവിധ സ്‌കൂളുകളില്‍നിന്നായി നിരവധി വിദ്യാര്‍ഥികളും മേളയില്‍ എത്തിച്ചേര്‍ന്നു.
കട്ടപ്പന എഇഒ രാജശേഖരന്‍ സി, ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് ഹെഡ്മാസ്റ്റര്‍ ജോര്‍ജുകുട്ടി എം വി, വെളളയാംകുടി സെന്റ് ജെറോംസ് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയി മഠത്തില്‍, പിടിഎ പ്രസിഡന്റ് ജെയിംസ് വര്‍ഗീസ്, എംപിടിഎ പ്രസിഡന്റ് ജിന്‍സിമോള്‍ ടി എച്ച്, കെ എ മാത്യു, വിന്‍സി സെബാസ്റ്റ്യന്‍, സൈജുമോന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?