ബിഎംഎസ് കട്ടപ്പനയില്‍ ധര്‍ണ നടത്തി
ബിഎംഎസ് കട്ടപ്പനയില്‍ ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ സായാഹ്ന ധര്‍ണ നടത്തി. സംസ്ഥാന സമിതി അംഗം എം.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്ത് അധികാരത്തില്‍ എത്തിച്ച തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപിഎഫ് പെന്‍ഷന്‍ മിനിമം 5000 രൂപയാകുക, ശമ്പള പരിധി 30000 രൂപയാക്കി ഉയര്‍ത്തുക. ഇഎസ്‌ഐ ശമ്പള പരിധി 21000 ല്‍ നിന്നും 42000 രൂപയാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നിലപാടില്‍ നിന്ന് കേന്ദ്രം പിന്‍മാറുക, അങ്കണവാടി ആശാവര്‍ക്കര്‍ ജീവനക്കാര്‍ക്ക് വേതനവും സംരക്ഷണവും ജീവനക്കരുടെതിന് തുല്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.സി സിനീഷ്, ദേശീയ സമിതിയംഗം എന്‍.ബി. ശശിധരന്‍, ബി. വിജയന്‍, വിഎന്‍ രവീന്ദ്രന്‍, എസ്ജി മഹേഷ്, പിപി ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






