കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടി തുടങ്ങി

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടി തുടങ്ങി

May 30, 2025 - 13:52
 0
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടി തുടങ്ങി
This is the title of the web page
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നു. കരടിപ്പാറ ഭാഗത്ത് മണ്ണിടിഞ്ഞ് വീണതോടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിച്ച് മണ്ണിട്ട് നികത്തി റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. നിലവില്‍ ഇരുട്ടുകാനം ആനച്ചാല്‍ രണ്ടാംമൈല്‍ വഴിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി നിലച്ചതോടെ കല്ലാറിനും രണ്ടാംമൈലിനും ഇടയിലുള്ള താമസക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. പാതയുടെ നവീകരണ ജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതാണ് മണ്ണിടിച്ചിലിനും മരങ്ങള്‍ കടപുഴകി വീഴാനും ഇടയാക്കിയത്. സംരക്ഷണ ഭിത്തി നിര്‍മാണത്തിനായി മണ്ണ് നീക്കിയ ഇടങ്ങളില്‍ മഴയ്ക്ക് മുമ്പേ ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതും ഓട നിര്‍മിക്കാന്‍ അശാസ്ത്രീയമായി മണ്ണ് നീക്കിയതും തിരിച്ചടിയായി. മണ്ണ് നീക്കിയതോടെ രൂപംകൊണ്ട മണ്‍തിട്ടകള്‍ക്ക് മുകളിലുള്ള വീടുകളും അപകടാവസ്ഥയിലാണ്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലൂടെയുള്ള രാത്രി യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow