നായര്‍ സമുദായത്തെയും നേതാക്കളെയും അപമാനിച്ചാല്‍ തിരിച്ചടി: എന്‍എസ്എസ് വിമതവിഭാഗത്തിനെതിരെ ഹൈറേഞ്ച് യൂണിയന്‍
നായര്‍ സമുദായത്തെയും നേതാക്കളെയും അപമാനിച്ചാല്‍ തിരിച്ചടി: എന്‍എസ്എസ് വിമതവിഭാഗത്തിനെതിരെ ഹൈറേഞ്ച് യൂണിയന്‍
ഇടുക്കി: ഇടുക്കിയിലെ എന്‍എസ്എസ് വിമത വിഭാഗത്തിനെതിരെ ഔദ്യോഗിക പക്ഷം രംഗത്ത്. ഹൈറേഞ്ച് യൂണിയന്റെ പേര് ഉപയോഗിച്ച് സമുദായ സംഘടനയെയോ നേതാക്കളെയോ പ്രവര്‍ത്തകരെയോ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നാലുവര്‍ഷം മുമ്പ് നീക്കിയയാളും ചിലരുംചേര്‍ന്ന് ജനറല്‍ സെക്രട്ടറിയേയും സംഘടനയേയും നേതാക്കളെയും പരസ്യമായി അപമാനിക്കുന്നു. 2022ല്‍ ഹൈറേഞ്ച് യൂണിയന്റെ ഭരണം രജിസ്ട്രാര്‍ ഏറ്റെടുത്ത് യൂണിയന്റെ ഭരണ നിര്‍വഹണത്തിനായി 11 അംഗ അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളിലും കരയോഗങ്ങളുടെയും അംഗങ്ങളുടെയും പങ്കാളിത്തം വര്‍ധിക്കുന്നതിലും നിരാശ പൂണ്ട മുന്‍ പ്രസിഡന്റും കൂട്ടരും മറ്റുള്ളവരെ അധിക്ഷേപിക്കുന്നു. യൂണിയന് നിലവില്‍ പ്രസിഡന്റില്ല, ചെയര്‍മാന്‍ സ്ഥാനമാണുള്ളത്. മുന്‍ പ്രസിഡന്റ് എല്ലാ സീമകളും ലംഘിച്ചാണ് മുന്നോട്ടുപോകുന്നത്. യൂണിയന്റെ പേരില്‍ ഇനി ഒരുപരിപാടിയും നടത്താന്‍ അനുവദിക്കില്ല. ഈ വിഭാഗീയ പ്രവര്‍ത്തനത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍, സെക്രട്ടറി പി.ടി അജയന്‍ നായര്‍, യൂണിയന്‍ ഭാരവാഹികള്‍, വനിതാ യൂണിയന്‍ ഭരണസമിതി, എന്‍എസ്എസ് പ്രതിനിധി സഭാംഗങ്ങള്‍, താലൂക്ക് ആധ്യാത്മിക പഠനകേന്ദ്രം കോ- ഓര്‍ഡിനേറ്റര്‍മാര്‍, താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?